പച്ചപ്പ് നിറഞ്ഞ തന്‍റെ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കിയിരിക്കെ അയാള്‍ തന്‍റെ കുട്ടിക്കാലത്തേക്ക് എടുത്തെറിയപ്പെട്ടു ....!
മുത്തസ്സിയോടോത്ത് കഥകള്‍ കേട്ടു നടന്ന കാലം ,
അമ്മയുടെയും അച്ഛന്‍റെയും കൈവിരലില്‍ തൂങ്ങി ഉത്സവ പറമ്പിലൊരു നടത്തം ..!
നെറ്റിയിലൂടോഴുകിയ വിയര്‍പ്പുതുള്ളികള്‍ ചുണ്ടില്‍ ചവര്‍പ്പ് പടര്‍ത്തിക്കൊണ്ട് ഒളിച്ചിരങ്ങിയപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി ...
"അമ്മയെ കണ്ടിട്ടെത്ര കാലമായിരിക്കുന്നു ....."
നാളെയാവട്ടെ ...നാളെയാവട്ടെ എന്ന് മനസ്സിനെ സമാധാനിപ്പിക്കാന്‍ തുടങ്ങിയെങ്ങിലും എന്തോ ....മനസ്സ് കലങ്ങിമരിഞ്ഞിരുന്നു
കമ്പ്യൂട്ടര്‍ സ്ക്രീനിലെ പച്ചപ്പില്‍ ഒരു കിളിയായ് പറന്നു പോയാലോ എന്നയാള്‍ക്ക് തോന്നി .
നനുത്ത പച്ച ഇലകളുടെ തണുപ്പ് മുറിയില്‍ പടരുന്നു .
വെള്ളനിരമാര്‍ന്ന ചുമരുകളില്‍ ഇളം മഞ്ഞ വേരുകള്‍ ആണ്ടിറങ്ങുന്നു ......
അമ്മയുടെ സുഘകരമായ തഴുകലില്‍..... ഉറങ്ങിപോയി .
അലാറം വച്ചിരുന്നെന്ഗിലും വൈകിയാണ് അയാള്‍ എഴുന്നേറ്റത് .
വേഗം റെഡിയായി കാറ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അയാളുടെ മനസ്സില്‍ പച്ചപ്പ് മാത്രമായിരുന്നു ...പുകമൂടിയ നഗരത്തില്‍ നിന്നും ഗ്രാമത്തിലെ ശുദ്ധ വായു ശ്വസിച്ചപ്പോള്‍
വേഗം റെഡിയായി കാറ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അയാളുടെ മനസ്സില്‍ പച്ചപ്പ് മാത്രമായിരുന്നു ...പുകമൂടിയ നഗരത്തില്‍ നിന്നും ഗ്രാമത്തിലെ ശുദ്ധ വായു ശ്വസിച്ചപ്പോള്‍
അയാള്‍ക്ക് പുതിയൊരുന്മേഷം കൈവന്നു .
വീട്ടിലീക്കടുക്കുംതോറും ഹ്ദയമിടിപ്പ് കൂടുകയായിരുന്നു .... മനസ്സ് ആഴക്കടല്‍പോലെ ശാന്തവുമായിരുന്നു.
ഇലകള്‍ വീണുമൂടിയ തന്‍റെ പഴയ വീട്ടില്‍ കാലുകുത്തിയപ്പോള്‍ ഒരു തരിപ്പ് അനുഭവപ്പെട്ടു ,നിറം മങ്ങിയ ചുമരില്‍ വേരുകള്‍ പടര്‍ന്നു നില്‍ക്കുന്നു,പേരറിയാത്ത പലതരം ചെടികള്‍ തലയുയര്‍ത്തിനില്‍ക്കുന്ന തൊടി .
വീടിനു മുന്‍പില്‍ തൂക്കിയിട്ട ഫോട്ടോവിന് മുന്‍പില്‍ പോളിഞ്ഞുതൂങ്ങിയ കിളിക്കൂട് .
"അമ്മേ ..."ആ ഫോട്ടോയില്‍ നോക്കിനില്‍ക്കെ അയാളുടെ ഉള്ളില്‍ ഒരു നിലവിളി ഉയര്‍ന്നു .
അയാള്‍ വേച്ചു വേച്ചു കാര്‍ന്‍റെ അടുത്തേക് നടന്നു .
കാലിക നൊമ്പരത്തിന്റെ നേര്‍ ആടയാളം നന്നായിരിക്കുന്നു
ReplyDelete