my paintings on psykopaint

Wednesday 6 April 2011

മൂവാണ്ടന്‍ മാവിലെ കിളിക്കൂട്

മൂവാണ്ടന്‍ മാവിലെ കിളിക്കൂട്
വളരെ സന്തോഷമാണ് ആ വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയറ്റ് . ശരിക്കും  തന്‍റെ  സ്വപ്നം സഫലമാകാന്‍ പോകുന്നു .എന്നാല്‍ .........
കൊഴിഞ്ഞുപോയ ഓര്‍മകള്‍ മാടപ്രവുകലെപ്പോലെ മനസ്സില്‍ ചേക്കേറിയപ്പോള്‍  അവള്‍ വീണ്ടും വിങ്ങിപ്പൊട്ടി .
തന്‍റെ എല്ലാമായ പപ്പയാണ്‌  കുരെക്കാലമായ് മാറാല മൂടിയ തന്‍റെ സ്വപ്നത്തിനു വിരാമമിട്ടത 
'അനുട്യെ  നമുക്ക് മുംബൈ കാണാന്‍ പോകട്ടോ .'
സ്ന്നേഹം നിറഞ്ഞ ആ വാക്കുകള്‍ വീണ്ടും കാതുകളില്‍ മുഴങ്ങുന്നു .
കൂട്ടുകാരോട് കിന്നാരം പറഞ്ഞു പിരിയുമ്പോള്‍ മനസ്സ് കാണാന്‍പോകുന്ന കാഴ്ച്ചകലെകൊന്ടു നിറഞ്ഞു.എന്നാല്‍ യാത്രാ സ്വപ്നത്തെ തകര്‍ത്തുകൊണ്ടാണ് പനി
ക്ഷണിക്കാതെ കയറി വന്ന ഒരതിതിയായി പ്രത്യക്ഷപെട്ടടു... ദേഹം മുഴുവന്‍ ചുവന്ന മുത്തുകള്‍ വാരി എറിഞ്ഞുകൊണ്ട് .
ആന്റിയുടെ വീട്ടില്‍ തലയിണയില്‍ മുഖം അമര്തിക്കിടന്നപ്പോള്‍ പപ്പാ ആശ്വസിപ്പിക്കാന്‍ എത്തി .അവളപ്പോള്‍ സന്ഖടത്തോടെ ഉറക്കം നടിച്ചു കിടന്നു .
പുറത്ത് മൂവാണ്ടന്മാവിലെ കൂട്ടില്‍ ഭക്ഷണത്തിനായി വിലപിക്കുന്ന പക്ഷികുഞ്ഞുങ്ങളെ ജനലിലൂടെ കാണാമായിരുന്നു .
പാവങ്ങള്‍ ...
കാറിന്‍റെ ഇരമ്പല്‍ അകന്നകന്നുപോയപ്പോള്‍ വീണ്ടും മനസ്സിലെ കാര്‍മെഘക്കീരുകള്‍ തകര്‍ത്തു പെയ്യാന്‍ തുടങ്ങി .
ഏപ്രില്‍ മാസത്തിലെ ഉണ്മെഷഭരിതമായ പ്രഭാതമായിട്ടും അവള്‍ക്ക് ഒരുന്മേഷവും തോന്നിയില്ല . പനി പൂര്‍ണമായും വിട്ടൊഴിഞ്ഞില്ല,ക്ഷീണം മാറിയില്ലെങ്കിലും  യാന്ത്രികമായവല്‍   പൂമുകത്തേക്ക് നടന്നു . അപ്പോള്‍ മൂവാണ്ടന്‍ മാവിന്‍റെ ചുവട്ടില്‍ ഒരനക്കം ..
ആകാംശയോടെയാനവള്‍ ചെന്നദ് എന്നാല്‍ ...........
ആ  കാഴ്ച ...
തകര്‍ന്നു കിടക്കുന്ന കൂടും ചത്തുമലച്ച കിളികുഞ്ഞുങ്ങളും ...
തലയില്‍ ഒരായിരം വണ്ടുകള്‍ മൂളുന്നതായും,ശൂന്യമായ കിളിക്കൂട്ടിലെ അന്ധകാരം ഒരലര്‍ച്ചയോടെ തന്നെ വിഴുങ്ങുന്നതായും അവള്‍ക്ക് തോന്നി .
  പൂമുഖത്തേക്കൊടുന്നടിനിടയില്‍ കാല്‍ക്കല്‍  വന്നുവീണ പത്രത്തില്‍ നിന്നും ചുവന്ന അക്ഷരത്തില്‍ നൂറുനൂറായിരം സൂചികള്‍ അവളുടെ ഹൃദയത്തില്‍ കുത്തിയിറങ്ങി.
മുംബൈയില്‍  ഭികരാക്രമണം
ഭുമി അതിവേഗത്തില്‍ കറങ്ങുകയായിരുന്നു ,അവള്‍ ജനലഴിയില്‍ അള്ളിപ്പിടിച്ചു  ...............                            

1 comment:

  1. കൊള്ളം...
    അക്ഷരത്തെറ്റ് തിരുത്തണം...

    ReplyDelete